Friday, 11 March 2022

     പ്രൊഫ . ഡോ .പി .എം . ജലീൽ 

            അനുസ്മരണ  

            സമ്മേളനം 


വിദ്യാഭ്യാസ മേഖലയിലും കേരളത്തിലെ പൊതുസമൂഹത്തിലും തനതായ വ്യക്തിത്വം പുലർത്തി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് പ്രൊഫ .ഡോ .പി .എം ജലീൽ .കോഴിക്കോട് ഫാറൂക്ക് കോളേജ് അധ്യാപകൻ ,കേരള സർവകലാശാല അധ്യാപകൻ , എം ജി പെഡഗോജിക്കൽ സയൻസ് ഡയറക്ടർ , ncert ഡയറക്ടർ ,എന്നീ മഹനീയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട് .സഹജീവികളോടും കൂടെ ഉള്ളവരോടും കരുതലും സ്നേഹവും ഉള്ള വ്യക്തി .തന്റെ പ്രോത്സാഹനം കൊണ്ട് ഒരുപാട് വിദ്യാർത്ഥികളെ ഉന്നതിയിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .തിരുവനന്തപുരം മാർ തെയോഫിലസ് കോളേജിൽ എം .എഡ് വിഭാഗം ഡയറക്ടർ ആയി 12 വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട് .ഇങ്ങനെ ഒരു മഹനീയ വ്യക്തിത്വം എന്റെ കോളേജിലും ഉണ്ടായിരുന്നു എന്നതിൽ ഞങ്ങൾ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു .

ഇന്ന് പ്രൊഫ .ഡോ .പി .എം ജലീൽ അനുസ്മരണ സമ്മേളനം  പ്രൊഫ .ഡോ .പി .എം ജലീൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ,tvm ന്റെ ചർച്ചയോടെ  mar .Theophilus training college ഇൽ നടത്തുകയുണ്ടായി . കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് (കാതോലിക്കാ ബാവ) യുടെയും ഡോ . ജോസഫ് മാർ തോമസ് (ബത്തേറി രൂപതാധ്യക്ഷൻ ) ന്റെയും വിശുദ്ധമായ സാനിധ്യത്തിൽ ആണ് സമ്മേളനം നടത്തപ്പെട്ടത് .


കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വിശിഷ്ട അധ്യാപകരും തെയോഫിലസ് കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കു ചേർന്നു .




പ്രൊഫ .ഡോ .പി എം ജലീൽ ദീപ്തി സ്മരണ എന്ന തലക്കെട്ടോടെ പുസ്തകം ഇന്ന് അഭിവന്ദ്യ പിതാവ് ഔദ്യോഗികമായി publish ചെയ്തു .




കൂടാതെ എല്ലാ വിശിഷ്ട അതിഥികളും അവരുടെ വാക്കുകളാൽ ജലീൽ സാറിന്റെ സ്മരിക്കുകയും .scholarship അര്ഹരായ ആളുകൾക്കായി കൈമാറുകയും ചെയ്തു 







ഒരു അത്യപൂർവമായ വ്യക്തിത്വം ,സ്നേഹ പൂർവമായ പെരുമാറ്റം ,,തന്റെ പദവിയോടുള്ള  ആത്മാർത്ഥത എല്ലാം നിറഞ്ഞ വ്യക്തിത്വമാണ് അദ്ദേഹം ..കേവലം ഒരു സമ്മേനത്തിലൂടെ തന്നെ അദ്ദേഹം ആരാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു .അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക്ക് മുന്നിൽ ഞങ്ങൾ വളരെ അധരവോടെ നമിക്കുന്നു .


No comments:

Post a Comment

Day -40

  Last day of teaching practice  Today we have no any duties.so we went to office to meet principal and headmaster to talk with them.also to...